തെലുങ്കില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി വീണ്ടും അനു ഇമാനുവല്‍

ജയറാം നായകനായ സ്വപ്നസഞ്ചാരി എന്ന സിനിമയിലൂടെ അഭിനയരംഗത്ത് കടന്നു വന്ന താരമാണ് അനു ഇമാനുവല്‍. ബാലതാരമായി എത്തിയ അനു പിന്നീട് നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയും ചെയ്തു. എന്നാല്‍ മലയാളത്തിലായിരുന്നു അരങ്ങേറ്റം എങ്കിലും ഇപ്പോള്‍ തെലുങ്കില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് അനു. അതിനായി ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുകളിലൂടെ തന്റെ ആരാധക വൃന്ദം വിപുലീകരിക്കുവാനുള്ള ശ്രമത്തിലാണ് അനു. നേരത്തെ മൈ സൗത്ത് ദി കലണ്ടറിന് വേണ്ടി അതീവ ഗ്ലാമറസായി നടത്തിയ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അതിന് പിന്നലെ ഇപ്പോളിതാ മാസങ്ങള്‍ക്കുള്ളില്‍ പുതിയ ഫോട്ടോ ഷൂട്ടുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ് അനു.

റെഡ് മാഗസിന്റെ ഓഗസ്റ്റ് ലക്കം കവറിന് വേണ്ടി സംഘടിപ്പിച്ച ഫോട്ടോ ഷൂട്ടിലായിരുന്നു താരം ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത്. ഈച്ച എന്ന ചിത്രത്തിലെ നായകനായ നാനിക്കൊപ്പമായിരുന്നു അനുവിന്റെ തെലുങ്ക് അരങ്ങേറ്റം. പ്രണയ ചിത്രം മജജ്നുവായിരുന്നു ആദ്യ സിനിമ. പിന്നാലെ ഓക്സിജന്‍, കിട്ടു ഉന്നാടു ജാഗ്രത തുടങ്ങിയ തെലുങ്ക് ചിത്രങ്ങളും അനുവിന്റേതായി പുറത്തിറങ്ങി. ഇപ്പോള്‍ വിശാല്‍ ചിത്രം തുപ്പറിവാലനിലൂടെ തമിഴിലേക്കും അനു ഇമ്മാനുവല്‍ എത്തി. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം പവന്‍ കല്യാണ്‍ നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണവും നടക്കുകയാണ്.