ഓണാഘോഷത്തിമര്‍പ്പിന് വേഗം പണം കരുതിക്കോളൂ; വരും മാസം 11 ദിവസമാണ് ബാങ്ക് അവധി
സെപ്തംബര്‍ മാസം എത്താന്‍ ഇനി രണ്ട് ദിവസം മാത്രം അവശേഷിക്കുന്നു. വരുന്ന മാസത്തില്‍ 11 പൊതു അവധി ദിനങ്ങളും 11 ദിവസം ബാങ്ക് അവധിയുമായിരിക്കും. നോട്ട് നിരോധനത്തിനു ശേഷം സംസ്ഥാനം വലിയ ഉത്സവത്തെ വരവേല്‍ക്കുമ്പോഴാണ് ഇത്രയധികം ദിവസം ബാങ്ക് അവധിയുള്ളത്.
ഇടപാടുകള്‍ നടത്തുന്നവരെ സംബന്ധിച്ച് പലവിധത്തിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള രീതിയിലാണ് ലീവുകള്‍. മിക്ക എടിഎം സെന്ററുകലും കാലിയാകും എന്നകാര്യത്തില്‍ സംശയമില്ല.
മാസം തുങ്ങി ആദ്യ ആഴ്ച്ചയില്‍ തന്നെ ഓണവും ഒപ്പം നിരനിരയായി ബാങ്ക് അധിയുമാണ്. ഇടപാടുകല്‍ നടത്തുന്നവര്‍ ആസൂത്രണത്തോടു കൂടി നീങ്ങിയില്ലെങ്കില്‍ ഒരുപക്ഷെ സാമ്പത്തിക ഞെരുക്കത്തിലായേക്കാം.