ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്, ജനപ്രിയന്റെ ഓണം ജയിലിനകത്തോ പുറത്തോ എന്ന് ഇന്നറിയാം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നല്‍കിയ ജാമിപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്. പോലീസ് കസ്റ്റഡിയിലായ ശേഷം ദിലീപ് നല്‍കിയ മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇന്ന് രാവിലെ വിധി പറയുന്നത്.
കഴിഞ്ഞ ജൂലൈ പത്തിനായിരുന്നു നടിയെ ആക്രമിച്ച കേസില്‍ ദിലിപീനെ അറസ്റ്റ് ചെയ്തത്. ബലാല്‍സംഗം, ഗൂഡാലോചന അടക്കം ജീവപരന്ത്യം തടവ് കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ജയിലിലടച്ചത്. മജിസ്‌ട്രേറ്റ് കോടതിയേയും ഹൈക്കോടതിയേയും ദിലീപ് ജാമ്യത്തിനായി സമീപിച്ചെങ്കിലും കടുത്ത വിമര്‍ശനങ്ങളോടെ തളളി. ഇതിനുപിന്നാലെയാണ് ദിലീപ് മൂന്നാമതും ജാമ്യം തേടി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ വീണ്ടും സമീപിച്ചത്. ‘
മുന്‍ ജാമ്യാപേക്ഷകളില്‍ ആദ്യ അഭിഭാഷകന്‍ രാംകുമാറാണ് ദിലീപിനായി ഹാജരായതെങ്കില്‍ മൂന്നാമത്തെ അപേക്ഷ നല്‍കിയത് അഭിഭാഷകന്‍ ബി.രാമന്‍ പിള്ളയാണ്. ജാമ്യാപേക്ഷയില്‍ മണിക്കൂറുകള്‍ നീണ്ട വാദമാണ് ദിലീപിന്റെ അഭിഭാഷകന്‍ നടത്തിയത്. മുഖ്യപ്രതി സുനില്‍കുമാറിന്റെ മൊഴി മാത്രം മുഖവിലക്കെടുത്ത് പൊലീസ് തന്നേ വേട്ടായിടിയെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തിന്റെ ബുദ്ധികേന്ദ്രം തന്നെ ദിലീപാണെന്നും 219 തെളിവുകള്‍ നിലവില്‍ താരത്തിനെതിരെ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷനും അറിയിച്ചു. കാവ്യാ മാധവനുമായി സുനില്‍കുമാറിനുളള പരിചയവും അടുപ്പവും വരെ പ്രോസിക്യൂഷന്‍ അവതരിപ്പിച്ചു. സിനിമാമേഖലയെ നിയന്ത്രിക്കുന്ന ദിലീപിന് ജാമ്യം നല്‍കി പുറത്തുവിട്ടാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നും ബോധിപ്പിച്ചിരുന്നു.
ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ ഈ ഓണക്കാലത്ത് ദിലീപിന് ആലുവ സബ് ജയിലില്‍ തുടരേണ്ടതായി വരും. ജാമ്യം ലഭിക്കുകയാണെങ്കില്‍ ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്‍ വിപുലമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.