സേതു രാമയ്യര്‍ സിബി ഐ-യായി മമ്മൂട്ടി വീണ്ടുമെത്തുന്നു
മെഗാ തരാം മമ്മൂട്ടിയുടെ പ്രേക്ഷക ശ്രദ്ധ നേടിയ ചില കഥാപാത്രങ്ങളില്‍ ഒന്ന് സേതു രാമയ്യര്‍ സി.ബി.ഐ ആണെന്ന് നിസംശംയം പറയാന്‍ കഴിയും. കൂര്‍മ്മ ബുദ്ധികൊണ്ടും, കുറ്റവാളിയുടെ ചെറിയ പിഴവ് കണ്ടത്തിയും സങ്കീര്‍ണ്ണമായ കേസുകള്‍ തെളിയിച്ച സേതു രാമയ്യര്‍ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.
1988-ല്‍ പുറത്തിറങ്ങിയ ഒരു സി ബി ഐ ഡയറിക്കുറിപ്പ് എന്ന സിനിമയിലൂടെയായിരുന്നു സേതു രാമയ്യര്‍ മലയാള സിനിമയിലെ മികച്ച കുറ്റന്വേഷകരില്‍ ഒരാളായി ആരാധകരുടെ മനസ്സില്‍ ഇടം പിടിച്ചത്. സി ബി ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരുടെ കേസ് അന്വേഷണം പ്രമേയമാക്കിഎത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ആദ്യ സിനിമയില്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സേതു രാമയ്യര്‍ ഉണ്ടാക്കിയ സ്വീകാര്യത തന്നെയാണ് ഇതിന്റെ തുടര്‍ച്ചയായി സിനിമകള്‍ വരാനും കാരണമായത്. എല്ലാ ഭാഗങ്ങളും ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിക്കുകയും ചെയ്തു.
ആ സേതു രാമയ്യറായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നതാണ് മലയാള സിനിമയില്‍ നിന്നുള്ള പുതിയ വാര്‍ത്ത. സേതു രാമയ്യര്‍ പരമ്പരയിലെ അഞ്ചാം ഭാഗം അടുത്ത വര്‍ഷം ആദ്യം തന്നെ ഉണ്ടാവുമെന്ന് സംവിധായകന്‍ കെ. മധു പറഞ്ഞു. എസ്. എന്‍ സ്വാമിയാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതുക.