പതാക ഉയര്‍ത്തുന്നതില്‍ മോഹന്‍ ഭാഗവതിനെ വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്തുന്നതില്‍ നിന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിനെ ജില്ലാ കലക്ടര്‍ വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി. പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ട് കത്തയച്ചത്. സംഭവത്തില്‍ പാലക്കാട് ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ പരാതിപ്രകാരമാണ് നടപടി.
പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ ജില്ലാ കലക്ടര്‍ വിലക്കിയിരുന്നു. രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ദേശിയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്നും അത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു ജില്ലാ ഭരണകൂടം സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
വിലക്ക് മറികടന്ന് ഭാഗവത് സ്‌കൂളില്‍ പതാകയുയര്‍ത്തിയിരുന്നു. ഇതിനെതിരെ കേസും നിലവിലുണ്ട്. ജനപ്രതിനിധികള്‍ക്കോ അധ്യാപകര്‍ക്കോ പതാക ഉയര്‍ത്താമെന്നും കലക്ടര്‍ പറഞ്ഞിരുന്നു. ജില്ലാ പോലീസ് മേധാവി, തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, ഡി.ഡി.ഇ എന്നിവര്‍ക്കും ജില്ലാ കളക്ടര്‍ ഈ നിര്‍ദേശം നല്‍കിയിരുന്നു.