മോഹന്‍ ലാലിന്റെ ഓണം റിലീസ് വെളിപാടിന്റെ പുസ്തകം ടീസറെത്തി

മോഹന്‍ ലാലിന്റെ ഓണം റിലീസ് വെളിപാടിന്റെ പുസ്തകത്തിന്റെ ടീസര്‍ പുറത്ത് വിട്ടു.
ചിത്രത്തില്‍ മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് അദ്ധ്യാപകനായാണ് മോഹന്‍ ലാല്‍ വേഷമിടുന്നത്. സംവിധായകന്‍ ലാല്‍ ജോസ് മോഹന്‍ ലാലിനെ നായകനാക്കി ഒരുക്കുന്ന ആദ്യ ചിത്രം കൂടിയാണ് വെളിപാടിന്റെ പുസ്തകം.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ കടന്നു വന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ സിദ്ധിഖ്,സലിം കുമാര്‍ എന്നെ താരങ്ങളും ഒട്ടേറെ പുതു മുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ക്ലാസ്‌മേറ്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ലാല്‍ ജോസിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘അമ്മേടെ ജിമ്മിക്കി കമ്മല്‍’ എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. ചിത്രം ഈ മാസം31-നാണ് തിയ്യറ്ററുകളിലെത്തുന്നത്.

ടീസര്‍ കാണാം