മഹാരാഷ്ട്രയില്‍ മുംബൈ-നാഗ്പൂര്‍ എക്‌സ്പ്രസ്സ് പാളം തെറ്റി

കല്യാണ്‍: മഹാരാഷ്ട്രയിലെ കല്ല്യാണിനു സമീപം ട്രെയിന്‍ പാളം തെറ്റി. നാഗ്പൂര്‍- മുംബൈ തുരന്തോ എക്‌സ്പ്രസാണ് പാളം തെറ്റിയത്. ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. അഞ്ച് കോച്ചുകളും എഞ്ചിനുമാണ് പാളം തെറ്റിയത്. വാസിന്‍ഡിന്റെയും അസാന്‍ഗാവിന്റെയും മധ്യേ തിത്വാല സ്റ്റേഷനു സമീപമാണ് അപകടം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ബസുകളും മറ്റും അയച്ചതായി സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.

പത്തുദിവസത്തിനിടെ രാജ്യത്തുണ്ടായ മൂന്നാമത്തെ ട്രെയിനപകടമാണ് ഇത്.
ഉത്തര്‍പ്രദേശില്‍ അടുത്തിടെയാണ് ട്രെയിനപകടമുണ്ടായത്. കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.