നവയുഗത്തിന്റെ സഹായത്തോടെ നടത്തിയ നിയമയുദ്ധത്തിനൊടുവില്‍ നാരയണന്‍ നാടണഞ്ഞു
അല്‍ഹസ്സ: നിയമപോരാട്ടങ്ങള്‍ക്കും അനിശ്ചിതങ്ങള്‍ക്കും ഒടുവില്‍, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നാരായണന്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
അല്‍ഹസ്സ മസ്രോയിയയില്‍ കട നടത്തുകയായിരുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി നാരയണന്‍, ഇക്കാമ പുതുക്കി നല്‍കുന്നതിനായി നല്ലൊരു തുക സ്‌പോണ്‍സറെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍ ഇക്കാമ പുതുക്കി നല്‍കിയില്ലെന്ന് മാത്രമല്ല, നാരായണനെ ”ഹുറൂബാ”ക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് നാരായണന്‍ നവയുഗം അല്‍ഹസ്സ മേഖല ഭാരവാഹികളായ ഇ.എസ്.റഹിം തൊളിക്കോട്, സമീര്‍ എന്നിവരെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചു. നവയുഗം ഭാരവാഹികള്‍, അല്‍ ഹസജാലിയാത്തിലെ മലയാള വിഭാഗം മേധാവി നാസര്‍ മദനി എന്നിവരുടെ സഹായത്തോടെ നാരായണന്‍ ലേബര്‍ കോടതിയില്‍ സ്‌പോന്‌സര്‍ക്കെതിരെ കേസ് കൊടുത്തു. രണ്ടു മാസത്തെ കേസ് നടപടികള്‍ക്ക് ഒടുവില്‍ നാരായണന്റെ ഹുറൂബ് നീക്കി ഫൈനല്‍ എക്‌സിറ്റ് വിസ അടിച്ചു, വിമാന ടിക്കറ്റും നല്‍കാന്‍ കോടതി സ്‌പോണ്‍റോട് നിര്‍ദേശിച്ചു.
തുടര്‍ന്ന് സ്‌പോണ്‍സര്‍ നല്‍കിയ ടിക്കറ്റുമായി നാട്ടിലേക്ക് യാത്ര തിരിക്കുന്നതിന്. എന്നാല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ്, സ്‌പോന്‍സര്‍ ഹുറൂബ് മാത്രമെ മാറ്റിയിട്ടുള്ളൂ എന്നും, എക്‌സിറ്റ് അടിച്ചില്ലെന്നും മനസിലാകുന്നത്.
യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് നവയുഗം പ്രവര്‍ത്തകരുടെ സഹായത്തോടെ സ്‌പോണ്‍സുമായി ബന്ധപ്പെടുകയും എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.
സ്‌പോണ്‍സര്‍ നല്‍കിയ ടിക്കറ്റ് പാഴായതിനാല്‍ നാരായണന്‍ സ്വന്തം ചിലവില്‍ ടിക്കറ്റ് വാങ്ങുകയായിരുന്നു. സ്‌പോണ്‍സറുടെ അനാസ്ഥക്കെതിരെ വീണ്ടും ലേബര്‍ കോടതിയെ സമിപിക്കാമായിരുന്നിട്ടും, വിധി വരുന്നതിന് കാലതാമസം നേരിടേണ്ടി വരുമെന്നതിനാല്‍ നാരയണന്‍ അതിന് മുതിര്‍ന്നില്ല.
നവയുഗം സാംസ്‌കാരിക വേദി മസറോയിയ യൂണിറ്റ് അംഗമായ നാരായണന് യാത്രരേഖകള്‍ മേഖല സെക്രട്ടറി ഇ.എസ് .റഹിം തൊളിക്കോട് കൈമാറി. സുല്‍ഫി വെഞ്ഞാറമൂട്, ബിജു മലയടി, ബദര്‍ കുളത്തപ്പുഴ, എന്നിവര്‍ സംബന്ധിച്ചു.