പിറവം നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല് (ഓണത്തല്ലല്ല) വീഡിയോ
ഓണത്തല്ലിനു പേര് കേട്ട നമ്മുടെ നാട്ടില്‍ ഓണത്തിന് മുന്നേ ഇതാ ഒരു കൂട്ടത്തല്ല്. പിറവം നഗരസഭാ കൗണ്‍സിലിലാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നത്. അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുന്ന പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് അടിയില്‍ കലാശിച്ചത്. നഗരസഭാധ്യക്ഷന്‍ സാബു കെ. ജേക്കബ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്.
യു.ഡി.എഫ്. നേതൃത്വത്തിലുള്ള അധ്യക്ഷന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷമായ എല്‍.ഡി.എഫും ബി.ജെ.പിയും കൗണ്‍സിലില്‍ പ്രതിഷേധവുമായെത്തിയത്. ഇത് പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. പുരുഷന്മാര് മാത്രമല്ല വനിതാകൗണ്സിലര്മാരും തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിച്ച് തല്ലില്‍ പങ്കാളികളായതോടെ കണ്ടു നിന്നവര്‍ക്ക് നല്ലൊരു നേരംപോക്ക് ആയിമാറി തല്ല്. അവസാനം പോലീസ് സ്ഥലത്ത് എത്തിയാണ് രംഗം ശാന്തമാക്കിയത്.