രാമലീല ഇനി എന്ന് ? നിര്‍മ്മാതവ് പറയുന്നത് ഇങ്ങനെ… ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടതോടെ അനിശ്ചിതത്ത്വം ഒഴിയാതെ അണിയറപ്രവര്‍ത്തകര്‍…
കൊച്ചിയല്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ജയിലിലായ നടന്‍ ദിലീപിന് രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ സിനിമ ‘രാമലീല’യുടെ കാര്യം വീണ്ടും നിശ്ചിതത്വത്തില്‍.
ദിലീപ് ജൂലൈ 10ന് അറസ്റ്റിലായതോടെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി 50 കോടി മുതല്‍മുടക്കുളള വിവിധ പ്രോജക്ടുകളുടെ കാര്യവും അനിശ്ചിതത്വത്തിലായിരുന്നു.ഇതില്‍ തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, പോസ്റ്റ്‌പ്രൊഡക്ഷന്‍ ഘട്ടത്തിലിയുന്നു ‘രാമലീല’. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച്, നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം.
ജൂലൈ ഏഴിന് തീയേറ്ററുകളിലെത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് അണിയറക്കാര്‍ 21ലേക്ക് മാറ്റിയിരുന്നു. ദിലീപിന്റെ കേസ് അല്ല കാരണമെന്നും മറിച്ച് സാങ്കേതിക കാരണങ്ങളാലാണ് തീയതി മാറ്റമെന്നും വിശദീകരണം നല്‍കി. ദിലീപിന് അങ്കമാലി മജ്‌സ്‌ട്രേറ്റ് കോടതിയും തുടര്‍ന്ന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് സംബന്ധിച്ച അണിയറക്കാരുടെ കണക്കുകൂട്ടലുകളും പിഴച്ചു.
ഓണം റിലീസായി ചിത്രം ആലോചിച്ചിരുന്നില്ലെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാമലീലയുടെ കാര്യത്തില്‍ ഒന്നും പറയാന്‍ പറ്റില്ല. എന്ത് പറയാനാണ്? താമസിയാതെ പടം പുറത്തിറക്കാമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇനി രാമലീല എന്ന് തീയേറ്ററുകളിലെത്തിക്കാനാവുമെന്ന് അതിന്റെ നിര്‍മ്മാതാവ് എന്ന നിലയില്‍ എനിയ്ക്ക് മാത്രം തീരുമാനിക്കാവുന്ന കാര്യമല്ലെന്നും സംഘടനാ പ്രതിനിധികളോടൊക്കെ ആലോചിച്ച് മാത്രമേ ചെയ്യാനാവൂ എന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു.