കിങ് ഖാനും ഗംഭീറും പ്രതികരിച്ചു; മറ്റ് സെലിബ്രേറ്റികള്‍ മിണ്ടാതിരുന്നു, ഗുര്‍മീത് വിഷയത്തിലെ പ്രതികരണങ്ങള്‍

ബലാത്സംഗക്കേസില്‍ അഴിക്കുള്ളിലായ ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന കോടതി വിധിയില്‍ ബോളിവുഡില്‍ നിന്നും ഇതുവരെ പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. എത് പരാമര്‍ശവും വിവാദമായേക്കുമെന്ന ഭയത്തിലായിരുന്നു പലതാരങ്ങളും മൗനം പാലിച്ചത്.

എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തനകുകയാണ് ഷാരൂഖ് ഖാന്‍. ഗുര്‍മീത് റാം റഹീം സിങിന്റെ വിഷയത്തില്‍ പ്രതികരണം അറിയിച്ചിരിക്കുയാണ് കിങ് ഖാന്‍ ഷാരൂഖ്. ഷാരൂഖ് ഖാന്‍ ടോക്ക് ഷോ എന്ന പരിപാടിക്കിടെയായിരുന്നു റാം റഹീമിനെതിതായ കോടതി വിധി പുറത്തു വന്നത്. തുടര്‍ന്നായിരുന്നു ഷാരൂഖിന്റെ പ്രതികരണം.

ഷോയുടെ ഡയരക്ടര്‍ക്ക് ഒരുപക്ഷേ ഈ വിഷയം പ്രതിപാദിക്കുന്നതിനോട് യോജിപ്പുണ്ടായിരിക്കില്ലെന്നും എന്നാല്‍ റാം റഹീമിന് ശിക്ഷവിധിച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഷാരൂഖ് പ്രതികരിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മതവും ആത്മീയതയും മാര്‍ക്കറ്റ് ചെയ്യുകയുമാണ് റാം റഹീം.

അതിര്‍ത്തിയില്‍ തീവ്രവാദികളുണ്ട്. ബലാത്സംഗക്കാര്‍ അതിര്‍ത്തിക്കുള്ളിലും. ഇതിനിടയില്‍ നാം ചര്‍ച്ച ചെയ്യുന്നത് സിനിമാ തീയേറ്ററില്‍ ദേശീയഗാനം വേണോ വേണ്ടയോ എന്നതാണെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.

റാം റഹീമിന്റെ അനുയായികളുടെ അക്രമം ഭയന്നാണ് മിക്കവരും ഇയാള്‍ക്കെതിരെ പ്രതികരിക്കാന്‍ മടിക്കുന്നത്. ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിംഗിന് 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയുമാണ് റോഹ്തക് കോടതി ശിക്ഷ വിധിച്ചത്.