ആ മാഡം കാവ്യ തന്നെ: പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ മുഖ്യ ആസൂത്രകയായ മാഡം സിനിമ നടി കാവ്യ മാധവനാണെന്നു ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴാണ് പള്‍സര്‍ സുനി മാധ്യമ പ്രവര്‍ത്തകരോടെ എന്റെ മാഡം കാവ്യ യാണെന്ന് വെളിപ്പെടുത്തിയത്.
മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡ് എക്സ്റ്റന്‍ഷന്‍ കാലാവധി തീരുന്നതിനാല്‍ എറണാകുളം സി.ജെ എം കോടതിയില്‍ സുനിയെ ഹാജരാക്കാന്‍ കൊണ്ട് വന്നപ്പോഴായിരുന്നു സുനിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തലുണ്ടായത്. മാഡം ആരാണ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘താന്‍ കള്ളനല്ലേയെന്നും കള്ളന്റെ കുമ്പസാരം എന്തിനാണ് കേള്‍ക്കുന്നതെന്നും; മാധ്യമ പ്രവര്‍ത്തകരോട് സുനി ചോദിച്ചു. ആരാണ് മാഡം മാഡത്തിന്റെ പേര് പറയാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യം വന്നപ്പോള്‍,’മാഡം ആരെന്ന് ഞാന്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു, കാവ്യയുടെ പേര് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നും സുനി പറഞ്ഞു.’മാഡം കാവ്യയാണോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ എന്റെ മാഡം കാവ്യയാണ് എന്നായിരുന്നു സുനിയുടെ പ്രതികരണം.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനുപിന്നില്‍ ഒരു മാഡം ഉണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് നടി അഭിഭാഷകനായ ഫെനി ബാലകൃഷ്ണനായിരുന്നു. പള്‍സര്‍ സുനിക്കായി ജാമ്യമെടുക്കാന്‍ വന്നവരാണ് മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ കൊടുത്തതെന്നാണ് ഫെനി പറഞ്ഞത്.
മാഡം ആരാണെന്ന് അറിയില്ലെങ്കിലും ഇക്കാര്യം പോലീസിനോട് പറഞ്ഞിരുന്നതായും ഫെനി വെളിപ്പെടുത്തിയിരുന്നു.