ദോക്ലാം പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണം; ചൈനീസ് വിദേശകാര്യ മന്ത്രി
ദോക്ലാം പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി. ഭാവിയില്‍ 70 ദിവസം നീണ്ട് നിന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ ശ്രമിക്കേണ്ടിയിരിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി മാധ്യമങ്ങളോട് പറഞ്ഞു.
ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് വാങ് യി ഇങ്ങനെ പ്രതികരിച്ചത്. ഇന്ത്യന്‍ സൈന്യമാണ് ആദ്യം ദോക്ലാമില്‍ നിന്നും പിന്മാറിയത്. ഭൂട്ടാന്റെ അധീനതയിലുള്ള ദോക്ലാം ചൈയുടെ നിയന്ത്രണത്തിലുള്ള ഭാഗമാണെന്നും വാങ് യി പറഞ്ഞു.
ഇവിടെയുള്ള അതിര്‍ത്തിയില്‍ ഇന്ത്യ അനധികൃതമായി കയറിയത് മൂലമാണ് പ്രശ്നമുണ്ടാവാന്‍ കാരണമായത്. ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ഇവിടെ നിന്നും പിന്‍വാങ്ങിയതിലൂടെ പ്രശ്നം പരിഹരിക്കപ്പെട്ടു. ഡോക്ലാമില് കടന്ന് കയറിയ ഇന്ത്യന്‍ സൈനികരെയും മറ്റ് ആയുധങ്ങളും ഉപകരണങ്ങളുമെല്ലാം ഇന്ത്യ പിന്‍വലിച്ചിട്ടുണ്ട്.
അത് നല്ല കാര്യമാണ്. ഇരുരാജ്യത്തിന്റെ ഭാഗത്ത് നിന്നുമുള്ള കൂട്ടായ ശ്രമം ഭാവിയില്‍ നല്ല ബന്ധം ഉണ്ടാക്കാന്‍ കഴിയും. അത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ മാത്രമല്ല. അന്താരാഷ്ട്ര സമൂഹവും അതാണ് ആഗ്രഹിക്കുന്നതെന്നും വാങ് യി പറഞ്ഞു.