മോഹന്‍ ലാലിന്റെ അടുത്ത തെലുങ്ക് ചിത്രം ബാഹുബലി നായകന്‍ പ്രഭാസിനിപ്പം
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ ലാല്‍ വീണ്ടും തെലുങ്കിലേക്കെത്തുന്നു. പക്ഷെ ഇത്തവണ ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നത് ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ വിസ്മയമായ ബാഹുബലി നായകന്‍ പ്രഭാസാണ്. ബാഹുബലിക്കുശേഷം പ്രഭാസ് വേഷമിടുന്ന സാഹോയിലാണ് മോഹന്‍ലാല്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നത്.
തെലുങ്കിലും തമിഴിലുമായി സുജീത്ത് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ആക്ഷന്‍ ത്രില്ലറായ സാഹോ. ആക്ഷന്‍ രംഗങ്ങള്‍ യഥേഷ്ടമുള്ള ചിത്രത്തില്‍ ഒരു ചാരന്റെ വേഷമാണ് പ്രഭാസിന്. ചിത്രത്തിലെ മോഹന്‍ലാലിന്റെ വേഷം സംബന്ധിച്ച വിശദാംശങ്ങള്‍ അറിവായിട്ടില്ല. ലാലിനും പ്രഭാസിനും ഒപ്പം വന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ടെലിവിഷന്‍ അവതരണ രംഗത്തെ ഹോട്ട് സ്റ്റാര്‍ മന്ദിര ബേദി, ജാക്കി ഷ്‌റോഫ്, മഹേഷ് മഞ്ജരേക്കര്‍, ചങ്കി പാണ്ഡെ, നീല്‍ നിതിന്‍ മുകേഷ്, തമിഴ് താരം അരുണ്‍ വിജയ്, എന്നിവരാണ് മറ്റ് താരങ്ങള്‍.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജനത ഗ്യാരേജ്, മനമാന്ത (മലയാളത്തില്‍ വിസ്മയം) എന്നിവ മോഹന്‍ലാലിന്റെ തെലുങ്കിലേ വിജയ ചിത്രങ്ങളാണ്.