യൂണിഫോമില്‍ ആര്‍ത്തവ രക്തം പുരണ്ടതിനു അധ്യാപക ശകാരിച്ചതില്‍ മനം നൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി

ചെന്നൈ: ക്ലാസ്സിലിരുന്ന 12കാരിയായ പെണ്‍കുട്ടിയുടെ യൂണിഫോമിലും, ബെഞ്ചിലും ആര്‍ത്തവ രക്തം പുരണ്ടതിന് അധ്യാപിക വഴക്കു പറഞ്ഞതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. സമീപവാസിയുടെ വീടിന്റെ ടെറസില്‍ നിന്ന് ചാടിയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. തിരുനല്‍വേലിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ അധ്യാപിക ക്ലാസില്‍ വച്ച് ശകാരിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുകയാണ് എന്ന് കുറിച്ചിരുന്നു.

യൂണിഫോമിലും, ബെഞ്ചിലും ആര്‍ത്തവ രക്തമായിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ അറിയിച്ചതിനെതുടര്‍ന്ന് വിശ്രമമുറിയില്‍ പോയിരിക്കാന്‍ അധ്യാപികയോട് അനുവാദം ചോദിച്ചിരുന്നു, എന്നാല്‍, അധ്യാപിക ക്ലാസുമറിയിലേക്ക് വിളിച്ചു വരുത്തി, കൃത്യമായി പാഡ് വെക്കാന്‍ പോലും നിനക്ക് കഴിയില്ലേ എന്നു ചോദിച്ച് ശകാരിച്ചു. പ്രിന്‍സിപ്പലിന്റെ റൂമിലും കൊണ്ടുപോയി.അദ്ദേഹവും തന്നെ ശകാരിച്ചുവെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ഇതുവരെ എനിക്കെതിര ആരും ഒരു പരാതിയും പറഞ്ഞിട്ടില്ല. പിന്നെ അധ്യാപിക എന്തിനാണ് ഇത്തരത്തില്‍ തന്നെ വഴക്കു പറഞ്ഞതെന്നും വിദ്യാര്‍ഥിനി കത്തില്‍ ചോദിക്കുന്നു. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിനു മുന്നില്‍ പ്രതിഷേധിച്ചു.