വ്യാജ രേഖ കേസ്: സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി, സമന്‍സ് അയക്കരുതെന്നും കോടതി
വ്യാജരേഖ നല്‍കി അവധി ആനുകൂല്യം നേടിയെന്ന കേസില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അദ്ദേഹത്തിന് സമന്‍സ് നല്‍കരുതെന്നും കോടതി ഉത്തരവിട്ടു. വ്യാജേരേഖ ചമച്ചുവെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
വ്യാജരേഖ നല്‍കി അവധി ആനുകൂല്യം നേടിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ മ്യൂസിയം പോലീസ് നേരത്തെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്ത്.
ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സെന്‍കുമാറിനെ നേരത്തെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കിയിരുന്നു. നിയമയുദ്ധം നടത്തി സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തോടെ അദ്ദേഹം പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.