പളനിസ്വാമിക്ക് വെല്ലുവിളിയുമായി ടിടിവി ദിനകരന് രംഗത്ത്; സര്‍ക്കാരിനെ പുറത്താക്കാന്‍ ഒന്നും ചെയ്യില്ലെന്നും ശശികലപക്ഷം
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വെല്ലുവിളിച്ച് ടി.ടി.വി. ദിനകരന് വീണ്ടും രംഗത്ത്. എ.ഐ.എഡി.എംകെയില്‍ മുഖ്യമന്ത്രി പളനി സ്വാമിയെക്കാള്‍ പിന്തുണ തനിക്കുണ്ടെന്നു അതുകൊണ്ട് അദ്ദേഹത്തിന് പുറത്ത് പോകേണ്ടിവരുമെന്ന് ദിനകരന്റെ ഭീഷണി.
പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്കും ദിനകരനും 21 എം.എല്‍.എമാരുടെ പിന്തുണയാണുള്ളത്. എന്നാല്‍, മുഖ്യമന്ത്രി വിഭാഗം സ്വാധീനിക്കാതിരിക്കാന്‍ ഇവരില്‍ 19 പേരെയും കഴിഞ്ഞ രണ്ടാഴ്ചയായി പുതുച്ചേരിയിലെ ഹോട്ടലിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നു.
തങ്ങള്‍ക്കു വേണ്ടി പരസ്യമായി സജീവമാകാത്ത എം.എല്‍.എമാരും പളനിസ്വാമിക്കൊപ്പമുണ്ടെന്നാണ് സമയം വരുമ്പോള്‍ അവര്‍ തങ്ങളുടെ പാളയത്തില്‍ എത്തുമെന്നും ദിനകരന് വെളിപ്പെടുത്തി. ‘സ്ലീപ്പിംഗ് സെല്‍സ്’ എന്നാണ് ഈ എം.എല്‍.എമാരെ ദിനകരന് വിശേഷിപ്പിച്ചത്. പളനിസ്വാമിക്ക് സ്വയം പുറത്തുപോകാന്‍ സമയം അനുവദിക്കുകയാണെന്നും സര്‍ക്കാരിനെ താഴിയിറക്കാന്‍ ഒന്നും ചെയ്യില്ലെന്നും ദിനകരന് പറഞ്ഞു.