കാറില്‍ ചീറി പായുന്നത് ഫേസ്ബുക്കില്‍ ലൈവ് ചെയ്തുകൊണ്ടിരിക്കെ അപകടം, യുവാള്‍ക്കു ദാരുണാന്ത്യം
ശ്രീനഗര്‍: ഉച്ചത്തില്‍ പാട്ടുമിട്ടു അമിത വേഗതയില്‍ കാറില്‍ ചീറിപായുന്നത് ഫേസ്ബുക്ക് ലൈവിട്ടുകൊണ്ട് യാത്ര ചെയ്യുകയായിരുന്ന യുവാക്കള്‍ അപകടത്തില്‍പെട്ട് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ തെങ്‌പോരാ എന്നസ്ഥലത്താണ് അപകടമുണ്ടായത്. മാരുതി 800 കാറില്‍ അമിത ശബ്ദത്തില്‍ പാട്ടുമിട്ടു തങ്ങള്‍ അമിത വേഗതയില്‍ പായുന്നത് ഫേസ്ബുക്ക് ലൈവ് ചെയ്തുകൊണ്ടിരുന്ന യുവാക്കള്‍ക്കാണ് പെട്ടന്നുണ്ടായ ശ്രദ്ധക്കുറവ് മൂലം ജീവന്‍ നഷ്ട്ടമായത്.
അമിതവേഗതയിലായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടം കണ്ട് ഓടിക്കൂടിയ സമീപ വാസികള്‍ കാര്‍ പൊളിച്ച് നാലുപേരെയും പുറത്തെടുത്തെങ്കിലും മൂന്ന് യുവാക്കള്‍ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തിന്റെ വീഡിയോ ദൃശ്യം ചുവടെ