മോഷ്ട്ടിക്കാന്‍ കയറി ചമ്മി നാറി തോറ്റ് പിന്മാറിയ മൂന്നു കള്ളന്മാര്‍ (വീഡിയോ)

ഈ വിഡിയോ കാണുന്ന കള്ളന്മാരുടെ മനസ്സില്‍ ആദ്യം വരുന്ന വാചകം “കള്ളന്മാരുടെ വില കളയുവാന്‍ വേണ്ടി കുറെയെണ്ണം ഇറങ്ങിക്കോളും” എന്നാകും. കാരണം മോഷ്ട്ടിക്കാന്‍ കയറി ഒരു ചില്ല് വാതില്‍ തുറക്കാന്‍ കഴിയാതെ നിസഹായരായി പിന്തിരിഞ്ഞു ഓടുന്ന ഈ കള്ളന്മാര്‍ തന്നെ. മെല്‍ബണിലെ ഒരു ജ്വല്ലറിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആയത്. ജ്വല്ലറിയുടെ ഗ്ലാസ് ഡോര്‍ തല്ലിപ്പൊളിക്കാന്‍ ശ്രമിക്കുന്ന മൂന്ന് മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് ഓസ്‌ട്രേലിയയിലെ ഈസ്‌റ്റേണ്‍ റീജിയണ്‍ ക്രൈം സ്‌ക്വാഡ് പുറത്തു വിട്ടിരിക്കുന്നത്.

ചുറ്റിക ഉപയോഗിച്ച് ഗ്ലാസ് വാതില്‍ തല്ലിപ്പൊളിക്കാന്‍ ശ്രമിക്കുന്ന മുഖംമൂടി ധരിച്ച മൂന്ന് മോഷ്ടാക്കളെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വാതില്‍ തകര്‍ക്കാന്‍ പലതവണ ശ്രമിച്ചുവെങ്കിലും അത് സാധിക്കാതെ ഇളിഭ്യരായി വെറും കൈയ്യോടെ മടങ്ങുവാന്‍ ആയിരുന്നു അവരുടെ വിധി.