ആധാര്‍-പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും, ഇനിയൊരവസരമുണ്ടാകില്ല

ന്യുഡല്‍ഹി: രാജ്യത്തെ മുഴുവന്‍ നികുതിദായകര്‍ അവരുടെ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി ഇന്നവസാനിക്കും. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റായ  ( ലിങ്കില്‍ ക്ലിക്ക് ചെയ്യുക )  വഴി ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാം.
ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാന്‍ പല തവണ സമയം നീട്ടി നല്‍കിയിരുന്നു. അവസാനഘട്ടമെന്ന നിലയിലാണ് ഓഗസ്റ്റ് 31 നിശ്ചയിച്ചത്.

ഇന്ന് സമയ പരിധി കഴിയുന്നതോടെ ഇനി ഒരവസരമുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആദായനികുതി വകുപ്പ് ലളിതമാക്കിയിട്ടുണ്ട്. ഇതിനായി താഴെപറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക

* ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഇടത് വശത്ത് കാണുന്ന ആധാര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

*അപ്പോള്‍ പുതിയ വിന്‍ഡോ ലഭിക്കും. ഇവിടെ നിങ്ങളുടെ പാന്‍, ആധാര്‍ നമ്പറുകളും ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്നപോലെ തന്നെ പേരും നല്‍കുക.

*അക്ഷരതെറ്റുകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം സബ്മിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

*യു ഐ ഡി എ ഐയില്‍ നിന്നുള്ള വേരിഫിക്കേഷനു ശേഷം ലിങ്കിംഗ് സ്ഥിരീകരിക്കുക

എസ്.എം.എസ് വഴിയും ബന്ധിപ്പിക്കാം.