കതിരൂര്‍ മനോജ് വധക്കേസില്‍ കുറ്റ പത്രം ഇന്ന്; പി ജയരാജന്‍ 25ാം പ്രതി
കണ്ണൂരിലെ കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കുറ്റപത്രം. സി.ബി.ഐയുടെ അനുബന്ധ കുറ്റപത്രത്തില്‍ ജയരാജന്‍ 25ാം പ്രതിയാണ്. കുറ്റപത്രം ഇന്നു സമര്‍പ്പിക്കും.
2014 സെപ്റ്റംബര്‍ ഒന്നിനു രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ മനോജിന്റെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയില്‍ നിന്നു വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്.
സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ എന്നിവരടക്കം 25 സി.പി.എം. പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണ്.