മുംബൈയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു; 20 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നു
മുംബൈ: ഭിണ്ടി ബസാറില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു. 20 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ 8.42 നാണ് അപകടം നടന്നത്. മൗലാന ഷൗക്കത്ത് അലി റോഡിലുള്ള കാലപ്പഴക്കംകൊണ്ട് ജീര്‍ണ്ണിച്ച അര്‍സിവാല എന്ന കെട്ടിടമാണ് തകര്‍ന്നത്.തിരക്കേറിയ മാര്‍ക്കറ്റിനു സമീപത്തുള്ള കെട്ടിടത്തില്‍ 24 പേരാണ് താമസിച്ചിരുന്നത്.
അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി.10 യൂണിറ്റ് അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.