എം എല്‍ എ യുടെ പാര്‍ക്കിന്റെ ശുചിത്വ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി, കൂടുതല്‍ നടപടികളുമായി കൂടരഞ്ഞി പഞ്ചായത്ത്

കോഴിക്കോട്: അനധികൃത പാര്‍ക്ക് നിര്‍മിച്ച പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതിയിലുള്ള പി.വി.ആര്‍ പാര്‍ക്കിന്റെ ശുചിത്വ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി.പാര്‍ക്കില്‍ ആവശ്യത്തിന് ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് കാണിച്ചാണ് നടപടി. ഈ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ്, പഞ്ചായത്ത് ഉപസമിതിക്ക് കൈമാറി.

ചട്ടലംഘനം പരിഹരിക്കാന്‍ പാര്‍ക്കിന് പഞ്ചായത്ത് നിര്‍ദേശം നല്‍കും. കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതി യോഗത്തിലാണ് എം എല്‍ എക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനമായത്. പാര്‍ക്കിലെ നിയമലംഘനത്തിനെതിരെ നോട്ടീസ് അയക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. .

കോഴിക്കോട് കക്കടംപൊയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിന് വേണ്ടത്ര അനുമതിയില്ലെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതേതുടര്‍ന്ന് പാര്‍ക്കിന്റെ പ്രവര്‍ത്തനാനുമതി വരെ ചോദ്യം ചെയ്തിരുന്നു.