കേന്ദ്രമന്ത്രിയഭയില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവം; അമിത്ഷാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നു

കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമാക്കി ബി.ജെ.പി. കേന്ദ്രനേതൃത്വം. അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടെ എട്ടു കേന്ദ്രമന്ത്രിമാരുമായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ കൂടിക്കാഴ്ച നടത്തുകയാണ്. ബി.ജെ.പി. ദേശീയ സംഘടനാ സെക്രട്ടറി രാം ലാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമാണ് അമിത്ഷായ്‌ക്കൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കേന്ദ്രമന്ത്രിസഭയില്‍ സമഗ്ര അഴിച്ചുപണി ഉണ്ടാകുമെന്ന സൂചനകളാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്. മുതിര്‍ന്ന മന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, നിര്‍മലാ സീതാരാമന്‍, പ്രകാശ് ജാവദേക്കര്‍, ജെ.പി.നഡ്ഢ ഉള്‍പ്പെടെയുള്ള മന്ത്രമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

പുനഃസംഘടന നടത്തുമ്പോള്‍ ഏതൊക്കെ വകുപ്പുകളിലാണ്, ആരെയൊക്കയാണ് മാറ്റം വരുത്തേണ്ടത് എന്ന കാര്യമാണ് യോഗത്തിന്റെ മുഖ്യ അജണ്ട.

മുന്നോട്ടുവച്ചിട്ടുണ്ട്. മനോഹര്‍ പരീക്കര്‍ ഗോവ നിയമസഭയിലേക്കു മല്‍സരിക്കാന്‍ വേണ്ടി പ്രതിരോധ വകുപ്പ് ഒഴിഞ്ഞപ്പോള്‍ അരുണ്‍ ജയ്റ്റ്‌ലിക്കാണ് ഇതിന്റെ ചുമതല നല്‍കിയത്. ഗുജറാത്ത്, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.