ബി ഡി ജെ എസ് ഇടതുമുന്നണിയില്‍ ചേരണം; കോഴയും,ഗ്രൂപ്പും മാത്രമെ ബി ജെ പിയിലുള്ളുവെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: ബി.ജെ.പി സംസ്ഥാന ഘടകത്തിനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. കേരളത്തില്‍ ബി.ജെ.പി പ്രൈവറ്റ് കമ്പനിയായി മാറിയെന്നും, ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂവെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.അതുകൊണ്ട് ബി. ഡി.ജെ.എസ് എന്‍.ഡി.എയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇടുതുമുന്നണിയില്‍ ചേരണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ചേര്‍ത്തലയില്‍ ഇന്ന് എന്‍.ഡി.എ യോഗം ചേരാനിരിക്കെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കുമ്മനം രാജശേഖരന്‍ നടത്താനിരിക്കുന്ന ജനരക്ഷാ യാത്രിയിലേക്ക് ബി.ഡി.ജെ.എസിനെ ക്ഷണിക്കാനിരിക്കെയാണ് ബി.ജെ.പിക്കെതിരെ വെള്ളാപ്പള്ളിയുടെ വിമര്‍ശനം
ബി.ജെ.പിയെ വിമര്‍ശിച്ച വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കാനും മറന്നില്ല. പിണറായി വിജയന്‍ പത്ത് വര്‍ഷം കേരള മുഖ്യ മന്ത്രിയായി തുടരുമെന്നും നടേശന്‍ പറഞ്ഞു.