അതിരപ്പള്ളി പദ്ധതി: വനാവകാശ നിയമമുണ്ടെന്നു റിപ്പോര്‍ട്ട്, സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍
തൃശൂര്‍: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് വനാവകാശ നിയമം തടസ്സമാകുമെന്നു റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ആദിവാസികളുടെ സാമൂഹിക വനാവകാശം നിലവിലുണ്ടന്നത് പദ്ധതി നടത്തിപ്പിന് തിരിച്ചടിയാകും.ഇതോടെ അതിരപ്പിള്ളി വൈദ്യുത പദ്ധതി സര്‍ക്കാരിന് വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുയാണ്.
നിയമസഭയിലെ സബ്മിഷന് മറുപടി നല്‍കുന്നതിനായി വാഴച്ചാല്‍ ഡി എഫ് ഒ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് വനാവകാശത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നത്.വാഴച്ചാലിലുള്ള ഒന്‍പത് ആദിവാസി ഊരുകള്‍ ഉള്‍പ്പെടുന്ന ഗ്രാമസഭയ്ക്കായി 400 ഹെക്ടര്‍ വനഭൂമിയാണ് ഇവിടെ അനുവദിച്ചു നല്‍കിയിട്ടുണ്ട്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശം ഈ 400 ഹെക്ടറിലാണ് ഉള്‍പ്പെടുന്നത്.അതുകൊണ്ടു തന്നെ നിയമപരമായ കുടിയൊഴിപ്പിക്കലിന് പ്രസ്തുത ഗ്രാമസഭയുടെ അനുമതി കൂടി ലഭിക്കണം.
വനാവകാശ നിയമം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇത് കടുത്ത വെല്ലുവിളിയാകും. 2006ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ വനാവകാശ നിയമം കൊണ്ടുവരുന്നത്.