അത്രമേല്‍ തീവ്രമായിരുന്നു ആ പ്രണയം; ഒടുവില്‍ ഒരേ കുഴിമാടത്തില്‍ അവരന്തിയുറങ്ങുന്നു…
തീവ്ര പ്രണയത്തില്‍ ഇടയ്ക്കിടെ ഉരുവിടുന്ന മന്ത്രമാണ് മരിച്ചാലും പിരിയില്ലെന്നത്. കാമുകീകാമുകന്മാര്‍ ഇടയ്ക്കിടെ ഇങ്ങനെ പറയാറുമുണ്ട്. എന്നാല്‍ ഈ വാക്യത്തെ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് ഈ കൊളംബിയന്‍ ദമ്പതികള്‍.
ഇവര്‍ ജനിച്ചതും ഒരുമിച്ച്, പഠിച്ചതും വളര്‍ന്നതും പ്രണയം പങ്കിട്ടതും ജീവിച്ചതും എല്ലാം ഒന്നിച്ച്. ഒടുവിലിതാ ഒരേ കുഴിമാടത്തില്‍ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്നു. അതും 97ാം വയസില്‍ കൈകള്‍ കോര്‍ത്ത് പിടിച്ച്.
റെയ്മണ്ട് ബ്ര്യൂവര്‍-വെല്‍വ ബ്ര്യൂവര്‍ ദമ്പതികളുടെ കഥയാണിത്. നീണ്ട 77 വര്‍ഷക്കാലമാണ് ഇരുവരും ഒന്നിച്ച് ജീവിച്ചത്. ആര്‍ക്കും അസൂയ തോന്നുന്ന പ്രണയം. ഒരുമിച്ച് സ്വപ്നം കണ്ടു, മക്കളെ വളര്‍ത്തി വലുതാക്കി. ഭര്‍ത്താവിന്റെ ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും തന്റേതായി കണ്ട് ജീവിച്ച വീട്ടമ്മയായി കഴിഞ്ഞിരുന്ന വെല്‍വയെ തന്റെ ജീവിതത്തിലെ സുപ്രധാനമായ എല്ലാ തീരുമാനങ്ങളിലും റെയ്മണ്ട് പങ്കാളിയാക്കി.
ഒടുവില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിന് റെയ്മണ്ട് മരിക്കുമ്പോള്‍ വെല്‍വ അദ്ദേഹത്തിന്റെ കൈകളെ മുറുകെ പിടിച്ചിരുന്നു. ഒന്നു വിതുമ്പാന്‍ പോലുമാകാത്ത അവസ്ഥയില്‍. എന്നാല്‍ ബ്രൂവര്‍ തനിച്ചിരുന്നില്ല. തൊട്ടടുത്ത ദിവസം തന്നെ മരണത്തിന് കീഴടങ്ങി.
തനിക്ക് അദ്ദേഹത്തെ വിട്ടുപിരിയാനാകില്ലെന്ന് അമ്മ പറഞ്ഞിരുന്നു. മമ്മയും പപ്പയും ജനിച്ചതും വളര്‍ന്നതും ഒരുമിച്ചാണ്. ഇപ്പോള്‍ 30 മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിക്കുകയും ചെയ്തു. അവര്‍ അനുഗൃഹീതരാണ്. ഇത്രയും നല്ല മാതാപിതാക്കളെ കിട്ടിയതില്‍ ഞങ്ങളും. മകന്‍ ബോബി ബ്ര്യൂവര്‍
ലൗ ബേര്‍ഡ്‌സ് എന്നാണ് എല്ലാവരും ഇവരെ സന്േഹത്തോടെയും കൗതുകത്തോടെയും വിളിച്ചിരുന്നത്. ബ്ലാന്‍ഡ് ഹൈസ്‌കൂളില്‍ പഠിച്ച് വളര്‍ന്ന അവരുടെ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു.
1940 ജാനുവരി 27 നായിരുന്നു ഇരുവരുടെയും വിവാഹം.1994 ലാണ് ഇവര്‍ മുസ്സോറിയില്‍ താമസമാക്കിയത്. അപ്പോഴേക്കും ഭര്‍ത്താവിനൊപ്പം പ്രാസംഗികയായി വെല്‍വയും ചേര്‍ന്നു. ഇവര്‍ക്ക് ബോബിയെ കൂടാതെ തോമസ്, ഡോണ എന്നിങ്ങനെ രണ്ട് മക്കള്‍ കൂടിയുണ്ട്.