ഫ്‌ലോറെന്‍സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10ന്

ഫ്‌ലോറെന്‍സ്: ഇറ്റലിയിലെ ഫ്‌ലോറെന്‍സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10ന് (ഞായര്‍) രാവിലെ പത്ത് മണിക്ക് ബാഞ്ഞോ അറീപ്പോളി, കിയേസ ഡെല്ലേ പെന്തക്കോസ്‌തെ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.

ഓണാഘോഷത്തോടനുബന്ധിച്ചുള്ള വടംവലി മത്സരവും മറ്റ് കായിക മത്സരങ്ങളും സെപ്തംബര്‍ 3 ഞായറാഴ്ച്ച് ഉച്ച കഴിഞ്ഞു 3 മണിയ്ക്ക് കഷീന പാര്‍ക്കില്‍ സംഘടിപ്പിക്കും.

സെപ്തംബര്‍ പത്തിന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളില്‍ പൂക്കളം, താലപ്പൊലിയോടുകൂടിയുള്ള മാവേലിയുടെ വരവേല്‍പ്പ്, തിരുവാതിര, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഉച്ചയ്ക്ക് വിവിധ രുചിഭേദങ്ങളോടുകൂടിയ ഓണസദ്യയും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. അന്നേദിവസം സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും കായിക മത്സര വിജയികള്‍ക്ക് സമ്മാനവും നല്‍കുന്നതാണ്.

പൊന്നിന്‍ ചിങ്ങ മാസത്തിലെ ഓണാഘോഷത്തിലേയ്ക്ക് എല്ലാ മലയാളി അസോസിയേഷന്‍ അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമേതം സാദരം ക്ഷണിക്കുന്നതായി അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് ചിറയത്ത്