ഇന്‍ഫോസസ് ചെയര്‍പേഴ്സണ്‍ വന്ദന സിക്ക് രാജിവെച്ചു
പി.പി. ചെറിയാന്‍
ന്യൂയോര്‍ക്ക്: ഇന്‍ഫോസിസ് യു എസ് എ ഫൗണ്ടേഷന്‍ ചെയര്‍ പേഴ്സണ്‍ വന്ദന സിക്ക രാജി സമര്‍പ്പിച്ചു. ആഗസ്റ്റ് 29നായിരുന്നു രാജി വാര്‍ത്ത പുറത്തുവിട്ടത്.
ഇന്‍ഫോസിസ് സോഫ്റ്റ്വെയര്‍ കമ്പനി ഇന്ത്യന്‍ എക്സിക്യൂട്ടീവ് സി ഇ ഒ യും, വന്ദനയുടെ ഭര്‍ത്താവുമായ വിശാല്‍ സിക്ക ആഗസ്റ്റ് 17 ന് രാജി വെച്ചിരുന്നു. 2014 ല്‍ ആയിരുന്നു വിശാല്‍ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ചേര്‍ന്നത്.
കഴിഞ്ഞ രണ്ടരവര്‍ഷത്തെ സേവനത്തില്‍ ഞാന്‍ പരിപൂര്‍ണ്ണ സംതൃപ്തനാണെന്ന് ചെയര്‍ പേഴ്സണ്‍ സ്ഥാനം രാജിവെച്ചു പുറത്തിറക്കിയ പ്രസ്ഥാവനയില്‍ വന്ദന പറഞ്ഞു.
വന്ദനയുടെ സേവനത്തില്‍ കമ്പനി പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നതാണ് രാജി വെക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വിശാല്‍ പറഞ്ഞു. സിക്ക ആഗസ്റ്റ് 1 ന് (2014) ചുമതലയേറ്റതോടെ കമ്പനിയുടെ ഷെയര്‍ വാല്യൂ 20 ശതമാനം വരെ ഉയര്‍ന്നിരുന്നു. രാജി വാര്‍ത്ത പുറത്ത് വന്നതോടെ ഓഹരി മൂല്യം 13 ശതമാനം കുറഞ്ഞു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ മൂല്യമാണിത്.
സ്ഥാനങ്ങള്‍ രാജിവെച്ചെങ്കിലും സാങ്കേതിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരുവരും പറഞ്ഞു.