ജയസൂര്യയെയും മറികടന്നു കോഹ്ലി, ഇനിയുള്ളത് പോണ്ടിങ്ങും, സച്ചിനും
ആധുനിക ഏകദിന ക്രിക്കറ്റിലെ റണ്‍ മെഷീന് വിരാട് കോഹ്ലി പുതിയ റെക്കോര്‍ഡിലേക്ക് നീങ്ങുന്നു. ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളില്‍ കോഹ്ലി മൂന്നാമനായി. ഇന്നലെ സ്വന്തമാക്കിയ കരിയറിലെ 29-ാം ഏകദിന സെഞ്ചുറി നേട്ടത്തോടെ കോഹ്ലി ശ്രീലങ്കയുടെ ഇടംകൈയന്‍ ബാറ്റ്സ്മാന് സനത് ജയസൂര്യയെയാണു പിന്തള്ളിയത്.
ഇനി കോഹ്ലിക്ക് മുന്പിലുള്ളത് മുന്‍ ഓസിസ് താരം പോണ്ടിംഗും സച്ചിനും മാത്രം. പോണ്ടിങ്ങിന് 30 ഏകദിന ശതകങ്ങലും, സച്ചിന് 49 ശതകങ്ങളുമാണുള്ളത്. സഞ്ചിനാണ് ഏകദിനടത്തില് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡുള്ളത്. ടെസ്റ്റിലും സെഞ്ച്വറി കണക്കില്‍ സച്ചിന്‍തന്നെയാണ് ഒന്നാമന്.
കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ കോഹ്ലി 77 പന്തുകളില്‍നിന്നാണ് സെഞ്ചുറി തികച്ചത്. പുറത്താകുന്നതിനു മുമ്ബ് 96 പന്തില്‍ 131 റണ്‍സ് അക്കൗണ്ടില്‍ ചേര്‍ക്കാന്‍ കോഹ്ലിക്ക് കഴിഞ്ഞു. ഒരു സിക്സും 14 ഫോറുകളും കോഹ്ലിയുടെ ബാറ്റില്‍ പിറന്നു. 300 വിക്കറ്റ് എന്ന നേട്ടം ലസിത് മലിംഗ ഈ കള്ളിയില്‍ സ്വന്തമാക്കി. കോഹ്ലി 193 മത്സരങ്ങളില്‍നിന്നാണ് 29 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. പോണ്ടിംഗ്, സച്ചിന് എന്നിവര്‍ക്കു 375, 463 എന്നിങ്ങനെയാണ് കരിയറിലെ മൊത്തം സെഞ്ചുറി നേട്ടത്തിലേക്ക് എത്താന്‍ വേണ്ടിവന്ന ഏകദിനങ്ങള്‍.