അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടണം; ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി അങ്കമാലി കോടതിയെ സമീപിച്ചു. അച്ഛന്റെ ശ്രാദ്ധത്തിനു ബലിയിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ജാമ്യപേക്ഷ നല്‍കിയിരിക്കുന്നത്.
സെപ്റ്റംബര്‍ ആറിനു രാവിലെ എഴു മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ജാമ്യാപേക്ഷയില്‍ ദിലീപ് ആവശ്യപെട്ടിരിക്കുന്നത്. ദിലീപിന്റെ അപേക്ഷ കോടതി ഇന്നുതന്നെ പരിഗണിച്ചേക്കും. അതിനിടെ, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈമാസം 16 വരെ നീട്ടി.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തി ജൂലൈ പത്തിനായിരുന്നു
ദിലീപിനെ അന്വഷണ സംഘം അറസ്റ്റ് ച്യ്തത്. പിന്നീട് അങ്കമാലി കോടതിയേയും ഹൈക്കോടതിയേയും ഒന്നിലേറെ തവണ ജാമ്യത്തിനായി സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു.