നടിയുടെ പരാതി ; പി സി ജോര്‍ജ്ജിന് എതിരെ കേസെടുത്തു

കൊച്ചി : പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പി സി നടത്തിയ പ്രസ്താവനയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ തന്നെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നടി ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നടിയെ അവഹേളിച്ച് മാധ്യമങ്ങളിലൂടെ സംസാരിച്ച കാര്യവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പി.സി ജോര്‍ജിന്റെ പ്രസ്താവനകള്‍ക്കെതിരായ അമര്‍ഷം സംസ്ഥാന വനിതാ കമ്മീഷനെയും നടി നേരത്തെ അറിയിച്ചിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ നടിയെ വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോള്‍ ആയിരുന്നു ഇത്. ജോര്‍ജിന്റെ പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്നാണ് നടി വനിതാ കമ്മീഷന്‍ അധ്യക്ഷയെ അറിയിച്ചത്.