വീണ്ടും നോട്ടു നിരോധനം 2000, 500 രൂപ നോട്ടുകള്‍ നിരോധിക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി; കാരണം ഇതാണ്

അമരാവതി: 2000,500 രൂപയുടെ നോട്ടുകള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് സമയത്ത് പണം നല്‍കി വോട്ടു വാങ്ങുന്നത് അവസാനിപ്പിക്കാന്‍ 2000, 500 രൂപ നോട്ടുകളുടെ നിരോധനം വഴി കഴിയുമെന്നാണ് ചന്ദ്ര ബാബു നായിഡു പറയുന്നത്.

2,000,500 രൂപയുടെ നോട്ടുകള്‍ ആവശ്യമില്ല. 100,200 രൂപയുടെ നോട്ടുകളാണ് ആവശ്യം. വലിയ ഇടപാടുകള്‍ ഓണ്‍ലൈനിലൂടെ നടത്തണം. ഇതുവഴി രാജ്യത്ത് അഴിമതി ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണക്കുന്ന മുഖ്യമന്ത്രിയാണ് ചന്ദ്രബാബു നായിഡു. നവംബര്‍ എട്ടിന് 1000,500 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നതിനൊപ്പം 2000 രൂപ നോട്ട് ഇറക്കിയതിലെ അനിഷ്ടവും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.