ദുല്‍ഖറിന്റെ ബോളീവുഡ് ചിത്രം; ഷൂട്ടിങ്ങ് ഊട്ടിയില്‍ തുടങ്ങി, ഇര്‍ഫാന്‍ ഖാനും ചിത്രത്തില്‍..

യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കര്‍വാന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളീവുഡ് ചിത്രത്തിന്റെ ചിത്രീകരണം ഊട്ടിയിലാണ് ആരംഭിച്ചത്.

റോണി സ്‌ക്രുവാല നിര്‍മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ബോളിവുഡ് താരമായ ഇര്‍ഫാന്‍ ഖാനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിഥില പാക്കറാണ് നായിക.

ബെംഗലൂരു നിവാസിയായ ഒരു കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുക. ഹുസൈന്‍ ദലാല്‍. അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.