ഇങ്ങനെയും ഉണ്ടോ അച്ഛനും മകളും; മകളോ അതോ രഹസ്യ ഭാര്യയോ
ബലാത്സംഗ കേസില്‍ 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ഏക ആവശ്യം തന്റെ വളര്‍ത്തുമകളായ ഹണിപ്രീതിനെ ജയിലില്‍ തന്റെ കൂടെ കഴിയാന്‍ അനുവദിക്കണം എന്നാണ്. ഈ പേരും പറഞ്ഞു അയാള്‍ ജയിലിനുള്ളില്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ ചില്ലറയല്ല. ഇപ്പോളിതാ അതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് ഗുര്‍മീത്. എന്നാല്‍ വളര്‍ത്തുമകളെ കൂടെ താമസിപ്പിക്കണം എന്നല്ല പറയുന്നത് എന്ന് മാത്രം. ഹണിപ്രീത് തന്റെ ഉഴിച്ചിലുകാരിയാണ് എന്നാണ് ഗുര്‍മീത് പറയുന്നത്. കടുത്ത തലവേദനയും പുറം വേദനയും ഉണ്ട് തനിക്ക്. അതുകൊണ്ട് ഉഴിച്ചിലുകാര്യും ഫിസിയോ തെറാപ്പിസ്റ്റും ആയ ഹണിപ്രീതിനെ കൂടെ താമസിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെടാണ് ഗുര്‍മീത് റാം റഹീം സിങ് കോടതിയെ സമീപിച്ചത്. തന്നെ പരിപാലിച്ചുവരുന്നത് ഹണിപ്രീത് ആണ് എന്നും സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുര്‍മീത് പറയുന്നുണ്ട്.
എന്നാല്‍ ഹണി പ്രീത് മകളല്ല ഇയാളുടെ രഹസ്യഭാര്യയാണ് എന്നാണു ഹണിപ്രീത്തിന്റെ മുന്‍ ഭര്‍ത്താവ് പറയുന്നത്. ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് വെളിപ്പെടുത്തിയിട്ടുള്ളത്. അതിനിടെ ജയില്‍ അധികൃതരോട് നുണ പറഞ്ഞും ഹണിപ്രീതിനെ ഉള്ളിലെത്തിക്കാന്‍ ഗുര്‍മീത് ശ്രമിച്ചിരുന്നു. ശിക്ഷ വിധിക്കപ്പെട്ട സമയത്തായിരുന്നു അത്. ഹണിപ്രീതിനെ കൂടെതാമസിപ്പിക്കാന്‍ കോടതിയുടെ അനുവാദം ഉണ്ട് എന്നായിരുന്നു അന്ന് പറഞ്ഞത്. എന്തായാലും ഹണിപ്രീത് ഇന്സാന് ഇപ്പോള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ ഹരിയാണ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കോടതി വിധിക്ക് ശേഷം ഗുര്‍മീതിനെ രക്ഷിക്കാന്‍ ഹണിപ്രീത് ഗൂഢാലോചന നടത്തി എന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്. കലാപം സൃഷ്ടിച്ച് ഗുര്‍മീതിനെ രക്ഷിക്കാന്‍ ആയിരുന്നു ശ്രമം.