ചണ്ഡീഗഢ്-ഷിംല ദേശീയ പാതയില്‍ വന്‍ മലയിടിച്ചില്‍; വീഡിയോ ദൃശ്യം പുറത്ത്
ന്യൂഡല്‍ഹി: ചണ്ഡീഗഢ്-ഷിംല ദേശീയ പാതയില്‍ വന്‍ മലയിടിച്ചില്‍. റോഡിനോട് ചേര്‍ന്നുള്ള മലയുടെ ഒരു ഭാഗം അടര്‍ന്നു താഴേക്കു വീഴുകയായിരുന്നു. പെട്ടന്നുള്ള മലയിടിച്ചിലില്‍ ആറോളം വാഹനങ്ങളും സമീപത്തിന്റെ ക്ഷേത്രത്തിന്റെ ഭാഗവും തകര്‍ന്നടിഞ്ഞു. ഷിംലയ്ക്കടുത്ത ദല്ലി ടണലിന് സസമീപം ശനിയാഴ്ച ഉച്ചയോടെ സംഭവം നടന്നത്.
വെള്ളിയാഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് റോഡ് മാര്‍ഗമുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു. നിരവധി വാഹനങ്ങളാണ് ഇവിടെ നിര്‍ത്തിയിട്ടിരിക്കവെയാണ് മലയിടിച്ചിലുണ്ടായത്. മലയിടിച്ചില്‍ ഉണ്ടാകുന്നതിന്റെ ദൃശ്യങ്ങള്‍ എ.എന്‍.ഐ പുറത്ത് വിട്ടിട്ടുണ്ട്. വീഴ്ചയുടെ ശക്തിയില്‍ റോഡിലെ വാഹനങ്ങള്‍ താഴ്ചയിലേക്ക് പതിക്കുന്നതും എ.എന്‍.ഐ പുറത്ത് വിട്ട വീഡിയോയില്‍ കാണാം. അപകടത്തില്‍ ആളപായമുണ്ടായതായി വിവരമില്ല.