കാവ്യ ജയിലില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവനും, മകള്‍ മീനാക്ഷിയും ജയിലിലെത്തി. കാവ്യ മാധവന്റെ അച്ഛനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇരുപത് മിനുട്ടോളം ദിലീപിനൊപ്പം കാവ്യയും മകള്‍ മീനാക്ഷിയും ചിലവിട്ടു.

നടനും സുഹൃത്തുമായ നാദിര്‍ഷയും ദിലീപിനെ കാണാന്‍ ഇന്ന് ജയിലെത്തിയിരുന്നു. നാദിര്‍ഷ പോയ ശേഷമാണ് കാവ്യയും, മീനാക്ഷിയും ജയിലില്‍ എത്തിയത്.

ഇതിനിടെ ദിലീപിന് അടുത്ത ബുധനാഴ്ച അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ രണ്ട് മണിക്കൂര്‍ സമയം കോടതി അനുവദിച്ചിരുന്നു.അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി തേടി ദിലീപ് ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.ഈ മാസം ആറാം തീയതിയാണ് താരത്തിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധം.രാവിലെ 7 മുതല്‍ 11 മണി വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അപേക്ഷ.