ബഹിരാകാശത്ത് ആകെ ചെലവഴിച്ചത് 665 ദിവസം; ദീര്‍ഘ നാളുകള്‍ക്ക് ശേഷം പെഗി വിട്‌സണ്‍ തിരിച്ചിറങ്ങി
288 ദിവസം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി പെഗി വിട്‌സണ്‍ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. ശനിയാഴ്ചയാണ് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ദീര്‍ഘനാളത്തെ ബഹിരാകാശ വാസത്തിന് ശേഷം പെഗി വിട്‌സണ്‍ തിരിച്ചിറങ്ങിയത്.
ഇതോടെ ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിയുന്ന ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി എന്ന പേര് പെഗി വിട്‌സന് സ്വന്തമായി. ശനിയാഴ്ച ഇന്ത്യന്‍ സമയം 6.52ഓടെയാണ് നാസയുടെ ജാക് ഫിഷറിനും, റഷ്യന്‍ സ്‌പേസ് ഏജന്‍സി റോസ്‌കോസ്‌മോസിലെ ഫ്യോഡര്‍ യൂര്‍ഷിനുമൊപ്പം കസാഖിസ്ഥാനില്‍ വിട്‌സണ്‍ തിരിച്ചിറങ്ങിയത്.
2016 നവംബറിലാണ് വിട്‌സണ്‍ തന്റെ ബഹിരാകാശ യാത്രയ്ക്ക് തുടക്കം കുറിച്ചത്. മൂന്ന് ദൗത്യങ്ങളിലായി 665 ദിവസത്തെ ബഹിരാകാശ യാത്രയാണ് ഇപ്പോള്‍ വിട്‌സന്റെ പേരിലുള്ളത്.