കഴിഞ്ഞ വര്‍ഷം ശ്രാദ്ധത്തിന് എത്തിയില്ല പിന്നെയെന്താണിപ്പോള്‍; ദിലീപിന്റെ അപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍
അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദീലീപ് നല്‍കിയ അപേക്ഷയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്ത്. ദിലീപിനെ ജയിലിന് പുറത്ത് വിടാന്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷവും ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. വൈകിയ വേളയില്‍ ഇത്തരത്തിലുള്ള ആവശ്യവുമായി രംഗത്തെത്തിയതില്‍ ദുരൂഹതമാത്രമാണുള്ളതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
വരുന്ന ബുധനാഴ്ചയാണ് ദിലീപിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധ ദിനം. അന്ന് രാവിലെ ഏഴ് മണിമുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അപേക്ഷയിലെ മുഖ്യ ആവശ്യം.
കഴിഞ്ഞ ഏഴ് വര്‍ഷമായി സ്ഥിരമായി താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ദിലീപിന്റെ റിമാന്‍ഡ് കാലാവധി തീരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ അപേക്ഷ എന്നതും പ്രസക്തമായിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ രംഗത്തെത്തിയത്.