വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണാഘോഷം വിയന്നയില്‍: ആഘോഷ ദിനത്തില്‍ വിഭവ സമൃദ്ധ ഓണസദ്യയും , ഓണ പരിപാടികളും
വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 10ന് (ഞായര്‍) 12 മണിയ്ക്ക് വിയന്നയിലെ 15-മത്തെ ജില്ലയിലുള്ള ഓവര്സെസ്ട്രാസെ 2Cയില്‍ നടക്കും. പ്രത്യേക ഓണപരിപാടികളും, ഓണസദ്യയും
പൂക്കളം, താലപ്പൊലിയോടുകൂടിയുള്ള മാവേലിയുടെ വരവേല്‍പ്പ്, തിരുവാതിര, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ വിവിധ കലാപരിപാടികള്‍ ആഘോഷത്തെ ശ്രദ്ധേയമാക്കും. വിശിഷ്ട അതിഥികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഓണപ്പാട്ടുകളും ചെണ്ടയും പ്രത്യേക ആകര്‍ഷണമാകും.
പൊന്നിന് ചിങ്ങ മാസത്തിലെ ആഘോഷദിനത്തിലേയ്ക്ക് എല്ലാ മലയാളി അസോസിയേഷന് അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമേതം ക്ഷണിക്കുന്നതായും, പരിപാടികള്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡബ്ലിയു.എം.എഫ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
വിവരങ്ങള്‍ക്ക്: 069911119979 (തോമസ് പടിഞ്ഞാറേകാലയില്‍), 069910534549 (സാബു ചക്കാലയ്ക്കല്‍)