ലോക പ്രശന പരിഹാരം ബ്രിക്‌സിലൂടെ സാധ്യമെന്നു ചൈനീസ് പ്രസിഡന്റ്; ബ്രിക്‌സ് ഉച്ചകോടി ആരംഭിച്ചു
സിയാമെന്‍(ചൈന): വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് സമ്മേളനത്തിന് ചൈനയില്‍ ആരംഭമായി. ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് കാര്യക്ഷമമായ പരിഹാരം കാണാന്‍ ബ്രിക്‌സ് രാജ്യങ്ങളുടെ സഹകരണം ആവാശ്യമാണെന്ന് പ്ലീനറി സമ്മേളനത്തില്‍ സംസാരിച്ച ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു.
സമ്മേളനത്തിനെത്തിയ മോദിയെ ചൈനീസ് പ്രസിഡന്റ് സ്വീകരിച്ചു. പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി മോദി സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഡോക് ലാം സംഘര്‍ഷത്തിനു ശേഷമുള്ള മോദിയുടെ ചൈനാ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍.സിക്കിമിലെ ഡോക് ലാം മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം 73 ദിവസം നീണ്ടിരുന്നു. മോദി ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പശ്ചാത്തലത്തിലാണ് ചൈന അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറായതെന്ന് സൂചനയുണ്ടായിരുന്നു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായും മോദി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങള്‍ക്കു പുറമേ ഈജിപ്ത്, കെനിയ, മെക്‌സിക്കോ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ അതിഥികളായും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.