പാട്ടുപാടി ഓണമാശംസിച്ച് എം എം മണി; വീഡിയോ വൈറല്‍

തിരുവോണ തിമിര്‍പ്പിലാണ് മലയാളി. ഓണക്കോടി,സദ്യ വട്ടം, ഊഞ്ഞാലാട്ടം അങ്ങനെ കേരളമെങ്ങും ഉത്സവ ലഹരിയില്‍. രാവിലെ മുതല്‍ കേള്‍ക്കുന്നത് ഹാപ്പി ഓണം..എന്നുമാത്രം. കേരളത്തിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ മലയാളികള്‍ക്ക് ഓണമാശംസിച്ച് ടെലിവിഷനിലും, സമൂഹ മാധ്യമങ്ങളിലും സാന്നിധ്യമാകുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് വൈദ്യുതി മന്ത്രി എം.എം മണിയുടെ ഓണാശംസയാണ്.

ഹാപ്പി ഓണം എന്ന ഒറ്റ വാചകത്തില്‍ മാത്രമൊതുക്കിയില്ല അദ്ദേഹത്തിന്റെ ഓണമാശംസ. നല്ലൊരു ഓണപ്പാട്ടുമുണ്ട് കൂടെ. തിരുവോണനാളില്‍ കുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടും പാടിയാണ് വൈദ്യുതി മന്ത്രി എം.എം മണി ഓണമാശാസിച്ചത്.

പേരകുട്ടികള്‍ക്കൊപ്പം ഉല്ലാസവാനായി ഓണപ്പാട്ട് പാടുന്ന മന്ത്രിയുടെ വീഡിയോ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്.
ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ… എന്ന പാട്ടാണ് മന്ത്രിയും പേരക്കുട്ടികളും ചേര്‍ന്ന് പാടുന്നത്.