പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ചിത്രമെടുത്ത യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; ക്രൂരത കാട്ടി പോലീസും
നിലമ്പൂര്‍: പി.വി അന്‍വറിന്റെ അനധികൃത പാര്‍ക്കുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. എം.എല്‍.എയുടെ പാര്‍ക്കിന് മുന്നില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവമാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
കൊടിയത്തൂര്‍ സ്വദേശികളായ നാല് വിനോദസഞ്ചാരികള്‍ക്കാണ് പാര്‍ക്കിന് മുന്നില്‍ നിന്നും നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. പാര്‍ക്കിന്റെ ചിത്രങ്ങള്‍ ഇവര്‍ പകര്‍ത്താന്‍ ശ്രമിച്ചുയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
മര്‍ദ്ദനത്തില്‍ ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ പരാതിയുമായി പോലീസിനെ സമീപിച്ച യുവാക്കള്‍ക്ക് പോലീസ് സ്റ്റേഷനിലും കടുത്ത അവഗണയാണ് നേരിടേണ്ടി വന്നത്. പരാതിയുമായി ചെന്ന തങ്ങളെ, പൊലീസ് റോഡില്‍ കുനിച്ച് നിര്‍ത്തിയെന്നും യുവാക്കള്‍ ആരോപിക്കുന്നു.