പ്രായമെത്രയായാലും ഐശ്വര്യ റായിയുടെ മൊഞ്ചൊന്നും പൊയ്പോവൂല. ഈ ചിത്രങ്ങള്‍ അത് ഉറപ്പിക്കും
സൗന്ദര്യം കൊണ്ട് മാത്രമല്ല ധരിക്കുന്ന വസ്ത്രത്തിന്റെ പകിട്ടിലും ഒരുപാട് ശ്രദ്ധിക്കപ്പെടുന്ന നടിയാണ് ഐശ്വര്യ റായി. ഏത് വേദിയായാലും താരമാകാന്‍ എന്തെങ്കിലും ഒന്ന് ഐശ്വര്യ റായ് കരുതി വച്ചിട്ടുണ്ടാകും. ഗണേശ ദര്‍ശനത്തിനെത്തിയ ഐശ്വര്യ റായിയുടെ ഗെറ്റപ്പ് കണ്ടാല്‍ അത് കുറച്ചുകൂടി ബോധ്യമാകും. ഗണപതി ദര്‍ശനത്തിനായി മുംബെയിലെ ലാല്ബവുച്ച രാജയില്‍ ഐശ്വര്യയെത്തിയത് ചുവപ്പ് സാരിയണിഞ്ഞാണ്. ജനമഹാസമുദ്രത്തിലും പതിവുപോലെ അവിടെയും ശ്രദ്ധാകേന്ദ്രമായത് ഐശ്വര്യ തന്നെയാണ്.
സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത കടും ചുവപ്പു നിറത്തിലുളള സാരിയണിഞ്ഞ ഐശ്വര്യയുടെ മേക്കപ്പും ചുവപ്പില്‍ തിളങ്ങി നിന്നു. ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക്കും പൊട്ടും തലയില്‍ മുല്ലപ്പൂവുമൊക്കെയായി നാടന്‍ സുന്ദരിയായാണ് ഐശ്വര്യയെത്തിയത്. ഐശ്വര്യയുടെ അപാര ലുക്കും ആറ്റിറ്റിയൂഡും കാരണം കാന്‍ഡിഡ് ചിത്രങ്ങളില്‍പ്പോലും താരം സുന്ദരിയായാണ് കാണപ്പെട്ടത്. ഐശ്വര്യയെക്കണ്ടതും നാലുപാടു നിന്നും ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ പാഞ്ഞടത്തു. എന്നാല്‍ യാതൊരു വിധത്തിലുള്ള അസ്വസ്ഥതകളും കാട്ടാതെ വളരെ ശാന്തയായി സന്തോഷത്തോടെ ഐശ്വര്യ ആരാധകര്‍ക്കൊപ്പം സെല്‍ഫിയ്ക്കായി പോസ് ചെയ്തു.