ദുരിതാശ്വാസനിധിയിലേക്ക് ട്രമ്പ് 1 മില്യന്‍ ഡോളര്‍ സംഭാവന നല്‍കി

പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍: സമീപകാലത്തൊന്നും ഹൂസ്റ്റണ്‍ ദര്‍ഷിച്ചിട്ടില്ലാത്ത പ്രകൃതി ദുരന്തത്തില്‍ നിരാശ്രയരും, നിലാരംബരുമായവരെ സമാശ്വസിപ്പിക്കുന്നതിനും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ശനിയാഴ്ച ട്രംമ്പ് ഹൂസ്റ്റണിലെത്തുനമെന്ന് ഇന്ന് (വെള്ളി) പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.ഒരു പെനി പോലും പ്രസിഡന്റിന്റെ ശമ്പളമായി സ്വീകരിക്കാത്ത ട്രംമ്പ് തന്റെ സ്വകാര്യ സമ്പത്തില്‍ നിന്നും ഒരു മില്യണ്‍ ഡോളര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വീണ്ടും മാതൃകയായി.

ചൊവ്വാഴ്ച ഹൂസ്റ്റണ്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്ന ട്രംമ്പിന് ശക്തമായ മഴയും, വെള്ളപ്പൊക്കവും മൂലം എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ടെക്‌സസ്സില കോര്‍പസ് ക്രിസ്റ്റിയില്‍ എത്തി വിവരങ്ങള്‍ തിരക്കിയ ശേഷം മടങ്ങുകയായിരുന്നു.വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ട്രംമ്പിന്റെ സന്ദര്‍ശനത്തെ സ്ഥിരീകരിച്ചു പ്രസ്ഥാവനയിരറക്കിയിട്ടുണ്ട്.

ഫെഡറല്‍ ഫണ്ടില്‍ നിന്നും ബില്യണ്‍ ഡോളറാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ആവശ്യപ്പെട്ടത്.ലൂസിയാനയിലും സമീപ സംസ്ഥാനങ്ങളിലും നാശം വിതച്ച കത്രീന ചുഴലിക്കുഴലിക്ക് ശേഷം നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെഡറല്‍ ഗവണ്മെണ്ട് 200 ബില്യണ്‍ ഡോളറാണ് ചിലവഴിച്ചത്.