ഹാര്‍വിക്ക് പിന്നാലെ വീണ്ടും ദുരന്തം വിതക്കാന്‍ ‘ഇര്‍മ്മ’ എത്തുന്നു; ഭീതിയോടെ അമേരിക്ക
ഹാര്‍വി ചുഴലിക്കാറ്റ് വിതച്ച നാശ നഷ്ട്ടങ്ങള്‍ വിട്ടൊഴിയും മുന്‍പേ വീണ്ടുമൊരു ചുഴലിക്കാറ്റ് കൂടി എത്തുന്നതിന്റെ ഭീതിയിലാണ് അമേരിക്ക. അമേരിക്കന്‍ ജനതയെ വീണ്ടും ദുരിതത്തിലാഴ്തത്താന്‍ തക്ക ശക്തിയുമായ് വീണ്ടുമെത്തുന്നത് കാറ്റഗറീ 4 -ല്‍പ്പെട്ട ഇര്‍മ്മ ചുഴലിക്കാറ്റാണ്.
അമേരിക്കയെക്കൂടാതെ കരീബിയന്‍ രാജ്യങ്ങളിലും ഇര്‍മ്മ വീശിയടിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. മണിക്കൂറില്‍ 130 മുതല്‍ 150 മൈല്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഇര്‍മ്മ ഹാര്‍വിയോളം തന്നെ ശക്തിയുള്ളതാണ്.ഇര്‍മ്മ ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പിനെത്തുടര്‍ന്ന് കരീബിയന്‍ രാജ്യങ്ങളിലും അമേരിക്കയിലും മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു.
ഇന്ന് ഇര്‍മ്മ ഫ്‌ലോറിഡയിലെത്തുമെന്നാണ് മുന്നറിയിപ്പ്.