63 കാരിയെ ഫ്ലാറ്റില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി
കൊച്ചി : കൊച്ചിയില്‍ നഗരമധ്യത്തിലെ ഫ്ളാറ്റില്‍ പട്ടാപ്പകല്‍ അറുപതികാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൊല്ലം ചാത്തന്നൂര്‍ പുറ്റിങ്ങലിന് സമീപം ആറ്റുപുറം ബാബു (28)ആണ് പോലീസ് പിടിയിലായത്. കൊച്ചി കടവന്ത്ര സുഭാഷ് നഗറില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. വീട്ടമ്മയുടെ കരച്ചില് കേട്ടെത്തിയ അയല്‍വാസികളാണ് യുവാവിനെ സാഹസികമായി പിടികൂടിയത്. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ യുവാവിനെ പിന്നീട് കെട്ടിയിട്ടു. ഇതിനുശേഷമാണ് പോലീസില്‍ വിവരമറിയിച്ചത്. കൊല്ലം സ്വദേശിയാണ് എന്നു മാത്രമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പേരോ മറ്റ് വിവരങ്ങളോ ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.
കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. നിറയെ വീടുകളുള്ള പ്രദേശത്ത് എത്തിയ യുവാവ് മദ്യലഹരിയിലായിരുന്നു. ഫ്ളാറ്റിന്റെ കോമ്പൗണ്ടില്‍ നിന്ന വീട്ടമ്മയെ നഗ്നനായി ഓടിവന്ന യുവാവ് കെട്ടിപ്പിടിച്ചു. ഒച്ചയുണ്ടാക്കി കുതറി മാറാന്‍ ശ്രമിച്ച വീട്ടമ്മയെ യുവാവ് വിടാന്‍ കൂട്ടാക്കിയില്ല. ഇതിനിടെ നിലത്ത് വീണ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടിച്ചുകെട്ടി നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.