രാഹുല്‍ ഗാന്ധി ബര്‍ക്കിലി യൂണിവേഴ്സിറ്റിയില്‍ സെപ്റ്റംബര്‍ 11ന്

പി.പി. ചെറിയാന്‍

കാലിഫോര്‍ണിയ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിരവധി പതിറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തുന്ന നെഹ്രു കുടുംബത്തിലെ അംഗവും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ രാഹുല്‍ ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബര്‍ക്കിലിയില്‍ സെപ്റ്റംബര്‍ 11 വൈകിട്ട് 6.30 മുതല്‍ 8.30 വരെ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ ഹൗസായ ചെവറോണ്‍ ഓഡിറ്റോറിയത്തില്‍ ‘ഇന്ത്യ ഇന്ന് അഭിമുഖാകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് പ്രഭാഷണവും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ എങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാന ശക്തിയായി ഉയര്‍ത്തിക്കൊണ്ടുവരാമെന്നുള്ളതിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും വിശദീകരിക്കും’. തുടര്‍ന്ന് 30 മിനിട്ട് സദസ്യരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കും.

ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. iis.berkeley.edu/rahulgandhi2017 എന്ന വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.