ഹാര്‍വി ദുരന്തം: അനധികൃത പണപിരിവു നടത്തുന്നവര്‍ക്കെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്

പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലുണ്ടായ ഹാര്‍വി ദുരന്തത്തിലുള്‍പ്പെട്ടവരെ സഹായിക്കാനെന്ന വ്യാജേനെ അനധികൃതമായി പണപ്പിരവു നടത്തി തട്ടിപ്പു നടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള കര്‍ശന നടപടികള്‍ ഫെഡറല്‍ സംസ്ഥാന ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പ്.കൃത്രിമമായ വെബ്സൈറ്റുകള്‍ രൂപീകരിച്ചു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഫണ്ട് ശേഖരിക്കുന്നവര്‍, ഈ മെയിലിലൂടെ സന്ദേശങ്ങള്‍ അയക്കുന്നവര്‍ എന്നിവരെ കര്‍ശനമായ നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കും.

ദുരന്തത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ നിന്നും കവര്‍ച്ച ചെയ്യാനെത്തുന്നവരെ തിരഞ്ഞു പിടിച്ചു അറസ്റ്റു ചെയ്യുന്നതിനുള്ള സംവിധാനങ്ങളും തയ്യാറാക്കിയതായി ഏജന്‍സി അറിയിച്ചു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരെങ്കിലും നടത്തുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ വിവരം നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ ഫ്രോഡ്(866 720 5721) നന്പറില്‍ വിളിച്ചറിയേക്കണ്ടതാണ്. ജസ്റ്റിസ് അപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനിലൂടെ മാത്രമേ ഡിസാസ്റ്റര്‍ ഫണ്ട് അയയ്ക്കാവൂ എന്നു നിര്‍ദേശിച്ചിട്ടുണ്ട്.