കടന്നു പോയത് ആഘോഷങ്ങള്‍ ഇല്ലാത്ത ഓണക്കാലം എന്ന് അക്രമങ്ങള്‍ക്ക് ഇരയായനടി

കടന്നു പോയത് ആഘോഷങ്ങള്‍ ഇല്ലാത്ത ഓണക്കാലം എന്ന് കൊച്ചിയില്‍ കാറില്‍ പീഡനങ്ങള്‍ക്ക് ഇരയായ നടി. 15 വര്‍ഷമായി സിനിമാ ലോകത്തുള്ള തനിക്ക് ഇത്രയും നിറപകിട്ടില്ലാത്ത ഓണം ഇതാദ്യമായിട്ടാണെന്നാണ് താരം പറയുന്നത്. ‘ഓണനാളുകളില്‍ വീട്ടില്‍ അതിഥികള്‍ ആരുമെത്തിയില്ല. ഒപ്പം അമ്മയും ചേട്ടനും മാത്രം. സാധാരണപോലൊരു ദിവസമായിരുന്നു ഈ ഓണം എനിക്ക്. അച്ഛന്‍ ഉണ്ടായിരുന്ന ഓണക്കാലമാണ് ഈ ഓര്‍മയില്‍. ഇന്ന് എനിക്കൊപ്പം ആ ഓര്‍മകള്‍ മാത്രമാണ്’ താരം പറയുന്നു. കഴിഞ്ഞ രണ്ടു മാസമായി താന്‍ വാട്‌സാപ്പ് ഒഴിവാക്കിയിരിക്കുകയാണെന്നും അതുകൊണ്ട് സിനിമാരംഗത്തെ സുഹൃത്തുക്കളുടെ ആരുടെയും ആസംസകള്‍ ലഭിച്ചില്ലെന്നും താരം വ്യക്തമാക്കി.

അടുത്ത ജനുവരിയിലാണ് നടിയുടെ വിവാഹം വളരെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം പങ്കെടുപ്പിച്ചായിരിക്കും ചടങ്ങുകളെന്ന് അവര്‍ പറഞ്ഞു. മാതൃഭൂമിയാണ് നടിയുടെ ഓണാനുഭവങ്ങള്‍ പ്രസിദ്ധീകരിച്ചത്. അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനിപ്പോള്‍ സന്ദര്‍ശക പ്രവാഹമാണ്. താരങ്ങളും സംവിധായകരും ഓണദിവസങ്ങളില്‍ ജയിലിലെത്തി താരത്തിനെ കാണുകയും ഓണക്കോടിയും സമ്മാനങ്ങളും നല്‍കുകയും ചെയ്തു. എന്നാല്‍ ആശംസനേരാന്‍ വരെ കൂട്ടുകാരില്ലാതെയാണ് തന്‍റെ ഓണം കഴിഞ്ഞുപോയത് എന്ന് നടിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.